ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം വൻ വിവാദമായിരിക്കുകയാണ്. ഭരണഘടനയുടെ സൈഡിൽ മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നൊക്കെ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിവാദപ്രസംഗത്തിലുള്ളത്. എന്നാൽ എന്താണ് ഈ കുന്തവും കൊടച്ചക്രവും? അത് നമുക്കൊന്ന് പരിശോധിക്കാം.
കൊടച്ചക്രം
എന്താണ് കൊടച്ചക്രം എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാനാകില്ല. ഒന്ന് നമ്മുടെ ഓലക്കുടയുടെ കാലുമായി ബന്ധപ്പെട്ടതാണ്. ഓലക്കുടയുടെ കാലും പിടിയും മുകളിൽ ഓല തുന്നികെട്ടാനുള്ള ഫ്രെയിമും ചേർന്നതാണ് കൊടച്ചക്രം. ആണുങ്ങൾ കൊടച്ചക്രമുണ്ടാക്കുമ്പോൾ, സ്ത്രീകൾ അതിനുള്ളിൽ ഓല വിരിച്ച് തുന്നികെട്ടുന്നതായിരുന്നു പതിവ്.
നിസാര കാര്യം, ഒരാവശ്യമവുമില്ലാത്തവ എന്ന് അർത്ഥം വരുന്ന ശൈലിയായി കൊടച്ചക്രം എന്ന പദത്തെ നമ്മൾ ഉപയോഗിക്കാറുണ്ട്. കുന്തവും കൊടച്ചക്രവുമെന്നൊക്കെ നമ്മൾ സാധാരണ പറയാറുണ്ടെങ്കിലും ആളത്ര നിസാരക്കാരനല്ല.
കുന്തം
കൊടച്ചക്രത്തിന്റെ അത്ര സംശയം കുന്തത്തിന് വരില്ല. കാരണം, കുന്തം ഒരു ആയുധമാണെന്ന് മിക്കവർക്കും അറിയാം. പണ്ടു കാലങ്ങളിൽ പോരാളികൾ യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന ആയുധമാണ് കുന്തം. കേരളത്തിലെ പല കൊട്ടാരങ്ങളിലും സന്ദർശകർക്കായി അത് പ്രദർശിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |