ഇടുക്കി: കനത്ത മഴയിൽ മരം വീണ് ഇടുക്കിയിൽ മൂന്ന് പേർ മരിച്ചു. മൂന്നിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്.
ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി, ചുണ്ടൽ സ്വദേശിനി ലക്ഷ്മി എന്നിവരും ജാർഖണ്ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |