കൊച്ചി: ഇടപ്പള്ളി ലുലുമാളിൽ അഞ്ഞൂറിലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം വിലക്കുറവുമായി മിഡ്നൈറ്റ് സെയിൽ ഇന്ന് രാത്രി 11.59 മുതൽ നാളെ (ജൂലായ് 7) രാത്രി 11.59വരെ നടക്കും. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു സെലബ്രേറ്റ്, അമേരിക്കൻ ടൂറിസ്റ്റർ, പെപെജീൻസ്, ബാറ്റ, ടോമിഹിൽഫിഗർ, ജോസ്കോ ജുവലേഴ്സ്, ടൈറ്റൻ, വൈൽഡ്ക്രാഫ്റ്റ്, അഡിഡാസ്, വാൻഹ്യൂസെൻ, ടോണി ആൻഡ് ഗൈ, നൈക്കി, റാഡോ തുടങ്ങിയ ബ്രാൻഡുകളാണ് സെയിലിലുള്ളത്.
ലൈവ് മ്യൂസിക് ഷോ, മീറ്റ് ആൻഡ് ഗ്രീറ്റ് തുടങ്ങിയ പരിപാടികളും സെയിലിനോട് അനുബന്ധിച്ച് ലുലുമാൾ ആട്രിയത്തിലും ഫുഡ്കോർട്ടിലുമായി നടക്കും.
സെയിലിന്റെ ഭാഗമായി ലുലുമാളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഒല 51 രൂപ ഡിസ്കൗണ്ട് നൽകും. ഇതിനായി ഒല51 എന്ന കോഡ് ഉപയോഗിക്കണം. രാത്രിയാത്രയ്ക്ക് സൗകര്യാർത്ഥം കൊച്ചി മെട്രോയുടെ സമയവും പുനഃക്രമീകരിക്കും. ലുലു റെസ്റ്റോറന്റുകൾ, കഫെ, ഫുഡ്കോർട്ട് എന്നിവിടങ്ങളിലും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |