നെടുമങ്ങാട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വട്ടപ്പാറ വേങ്കോട് സന്നഗർ പുനയ്ക്കോട്ട് നടത്തിയ പരിശോധനയിൽ വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിലായി. പുനയ്ക്കോട് തടത്തരികത്ത് എൻ.എം.സി 35/206 വീട്ടിൽ, ഗ്യാസടുപ്പ് വച്ച് വാറ്റ് നടത്തിയ വിജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 95 ലിറ്റർ കോടയും പതിനായിരം രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ.നവാസ്, പ്രിവന്റിവ് ഓഫീസർ വി.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |