നെയ്യാറ്റിൻകര: ഭാവി സമൂഹത്തിന് കരുത്താവുക എന്ന മുദ്രാവാക്യവുമായി ചുമട്ടുതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) രൂപീകരിച്ച ബ്ലൂ ബ്രിഗേഡിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.
ബ്ലൂ ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ഹരിതവത്കരണ പരിപാടി നെയ്യാറ്റിൻകരയിൽ സി.പി.എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ.ചെല്ലസ്വാമി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗവും ബ്ലൂ ബ്രിഗേഡ് ജില്ലാ സെക്രട്ടറിയുമായ വി.കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എം.എൽ.എ,ചുമട്ടുതൊഴിലാളി ഫെഡറേഷൻ സെക്രട്ടറി സുന്ദരം പിള്ള, സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ, കെ.എസ്.ആർ.ടി.ഇ.എ ജില്ലാ ട്രഷറർ എൻ.കെ. രഞ്ജിത്ത്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. മോഹനൻ, ടി.ഡി. സന്തോഷ് കുമാർ, തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു. ചുമട്ടുതൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യോഗത്തിൽ അനുമോദിച്ചു. പിരായുംമൂട്ടിലെ ഭൂമിയിൽ ബ്ലൂ ബ്രിഗേഡ് ഫലവൃക്ഷത്തൈകൾ നട്ടു.