തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ നെസ്റ്റ് ഡിജിറ്റലിന്റെ പ്ലേസ്മെന്റ് ഡ്രൈവിൽ 90 വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചു. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആദ്യവർഷം 3.5 ലക്ഷം രൂപ ശമ്പളവും റിട്ടൻഷൻ ബോണസായി ഒരു ലക്ഷം രൂപയും ലഭിക്കും. കോളേജ് ഒഫ് എൻജിനിയറിംഗ് മൂന്നാർ, എം.ബി.ഐ.ടി, എം.ഇ.എ എൻജിനിയറിംഗ് കോളേജ്, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കോളേജുകളിലെ ഓഫീസർമാരാണ് പ്ലേസ്മെന്റ് ഡ്രൈവ് ഏകോപിപ്പിച്ചത്. ജോലി ലഭിച്ച വിദ്യാർത്ഥികളെ സർവകലാശാല 8ന് അനുമോദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |