കോഴിക്കോട് : മുൻ കാമറൂൺ ദേശീയ താരവും, യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാർഡ് ട്ടോവ ഗോകുലം കേരള എഫ്.സിയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റു . തുടർച്ചയായി രണ്ട് സീസണുകളിൽ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയ ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസിന് പകരമാണ് 52 കാരനായ റിച്ചാർഡ് ട്ടോവ എത്തിയത്.
ജർമൻ സെക്കൻഡ് ഡിവിഷൻ ക്ലബുകളിൽ കളിച്ച റിച്ചാർഡ്, ജർമൻ പൗരത്വം സ്വീകരിച്ചതിനു ശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയിട്ടുള്ളത്. ജർമനിയിൽ വിവിവിധ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരിന്നു.കാമറൂൺ പുരുഷ വനിതാ ടീമുകളുടെ പരിശീലക സംഘത്തിലും റിച്ചാർഡ് ട്ടോവ അംഗമായിരുന്നു. കാമറൂൺ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഗോകുലത്തിൽ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങൾ നേടുകയാണ് ലക്ഷ്യം. - റിച്ചാർഡ് ട്ടോവ
"പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, വളർത്തുന്നതിലും റിച്ചാർഡ് ട്ടോവയ്ക്കു നല്ല കഴിവാണ്. പുതിയ കളിക്കാർക്ക് അവസരങ്ങൾ നൽകുകയും ട്രോഫികൾ നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിനു അനുയോജ്യമായ കൊച്ചാണ് ട്ടോവ -വി സി പ്രവീൺ , ഗോകുലം കേരള എഫ് സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |