പാരീസ് : സൂപ്പർ താരങ്ങളായ മെസിയും എംബാപ്പെയും നെയ്മറും കളിക്കുന്ന ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി പരിശീലക സ്ഥാനത്തുനിന്ന് മൗറീഷ്യോ പൊച്ചറ്റീനോയെ ഒദ്യോഗികമായി നീക്കി. കോച്ചിനെ മാറ്റുമെന്ന് കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുൻ ഫ്രഞ്ച് താരവും റയൽ കോച്ചുമായിരുന്ന സിനദിൻ സിദാൻ പി.എസ്.ജിയിലെത്തുമെന്ന് കേട്ടിരുന്നെങ്കിലും ഇപ്പോൾ ലിലെയുടെ കോച്ചായിരുന്ന ക്രിസ്റ്റഫർ ഗാൾട്ടിയറിനെയാണ് പൊച്ചെറ്റീനോയ്ക്ക് പകരക്കാരനായി നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |