പാലക്കാട്: അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന വാദം തള്ളി കുടുംബം. ഡോക്ടർമാരെ രക്ഷിക്കാനാണ് ആശുപത്രി അധികൃതരും ഐ.എം.എയും ഇത്തരത്തിൽ ഒരു നിലപാട് എടുക്കുന്നത്. ചികിത്സാ സമയത്ത് കാര്യങ്ങൾ യഥാസമയം തങ്ങളെ ആശുപത്രി അധികൃതർ അറിയിച്ചില്ല. ഡോക്ടർമാർക്കെതിരെ കേസെടുത്തതുകൊണ്ടായില്ല. മാതൃകാപരമായ ശിക്ഷ നൽകണം. നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകും.
അതിനിടെ, സംഭവത്തിൽ യുവജന കമ്മിഷൻ പ്രാഥമികാ ന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം അഡ്വ. ടി.മഹേഷ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ അഡ്വ. എം.രൺദീഷ്, ജില്ലാ കോ ഓർഡിനേറ്റർ അഖിൽ എന്നിവർ ചെമ്പകശ്ശേരിയിലെ ഐശ്വര്യയുടെ ഭർതൃവീട്ടിലെത്തി ഭർത്താവ് രഞ്ജിത്തിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.