SignIn
Kerala Kaumudi Online
Tuesday, 16 August 2022 7.44 PM IST

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല, തുടർന്നും ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി

vijay-babu

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.


എന്നാൽ ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലായ് മൂന്ന് വരെ മാത്രമേ നടനെ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. ഇക്കാര്യത്തിൽ സുപ്രീം കോടതി മാറ്റം വരുത്തി. ആവശ്യം വന്നാൽ വിജയ് ബാബുവിനെ തുടർന്നും ചോദ്യം ചെയ്യാൻ അനുമതി നൽകി.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ സംസ്ഥാന സർക്കാരിനുവേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കേസ് ബുധനാഴ്ച പരിഗണിച്ചത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. പരാതി പിൻവലിക്കാൻ വിജയ് ബാബു സമ്മർദ്ദം തുടരുകയാണെന്നും മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് പരാതിക്കാരിയായ നടിയും ആവശ്യപ്പെട്ടിരുന്നു. ജൂൺ ഇരുപത്തിരണ്ടിനായിരുന്നു ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, VIJAY BABU, ACTRESS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.