സിസ്‌റ്റർ അഭയ കേസ് എന്നും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തമാണ്. പ്രതികൾക്ക് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് അഭയ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. അഭയയെ കോടാലികൊണ്ട് തലയ്‌ക്കടിച്ചത് സിസ്‌റ്റർ സെഫി തന്നെയാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അഭയ കൊല ചെയ്യപ്പെട്ട അന്ന് രാത്രി സെഫിയും ഫാദർ കോട്ടൂരും ജോസ് പുതൃക്കയിലും ഒരു മുറിയിൽ ഉണ്ടായിരുന്നുവെേന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ മറ്റൊരു കന്യാസ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻ പുരയ‌്ക്കൽ.