തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല യുവതയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി" രചനയുടെ നൂറാംവാർഷികം ആചരിച്ചു. സ്കൂൾ ഓഡിയോ വിഷ്വൽ ഹാളിൽ നടന്ന ചടങ്ങ് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗ്രന്ഥശാല വൈസ് പ്രസിഡന്റും സാഹിത്യകാരനുമായ ഡോ.വി.എം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 'എന്റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപെട്ടി" പദ്ധതി പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഇ.എൻ. മണിയപ്പൻ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനൂപ് സോമരാജ്, ഗ്രന്ഥശാല നേതൃസമിതി ഉദയംപേരൂർ പഞ്ചായത്ത് കൺവീനർ ടി.സി ഗീതാദേവി, സ്കൂൾ സീനിയർ ടീച്ചർ എസ്.സ്വപ്ന, ഗ്രന്ഥശാല യുവത സെക്രട്ടറി പി.എസ്. സുജ, വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ അഖിൽ വിനോദ്, ശ്രീനാരായണ ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |