SignIn
Kerala Kaumudi Online
Friday, 29 March 2024 7.18 PM IST

ചാത്തമ്പറ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം

july06d

കല്ലമ്പലം: ചാത്തമ്പറയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 10,680 രൂപയുടെ ബിയർ,​ മദ്യം എന്നിവ മോഷണം പോയി. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം നടന്നതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഔട്ട‌്ലെറ്റിനോട് ചേർന്ന ടോയ്ലെറ്റിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. ടോയ്ലെറ്റിന്റെ മുകളിൽ ഫാൻ ഘടിപ്പിക്കാൻ നിർമ്മിച്ച ഹോളിൽ മൂടി ഉണ്ടായിരുന്നില്ല. മോഷ്ടാവ് അതുവഴി കയറി മദ്യമെടുത്ത് പുറത്തുനിന്ന ആൾക്ക് കൈമാറിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ നിന്ന് പൊട്ടിയ ബിയർ കുപ്പികളും ലഭിച്ചു.
സി.സി ടിവി ദൃശ്യങ്ങളിൽ ബർമുഡ മാത്രം ധരിച്ചയാൾ മദ്യക്കുപ്പികൾ എടുക്കുന്നതായി കണ്ടെത്തി. രാവിലെ ഔട്ട്ലെറ്റ് തുറന്ന ജീവനക്കാരാണ് മോഷണം നടന്ന വിവരം കല്ലമ്പലം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.