SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.22 AM IST

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് ഉഷയെന്ന് പ്രധാനമന്ത്രി

usha

ന്യൂഡൽഹി: മലയാളികളുടെ അഭിമാനമായ അത്‌ലറ്റ് പി.ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയുമടക്കം നാലുപേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രം പരമ്പരാഗത ധർമ്മാധികാരി വീരേന്ദ്ര ഹെഡ്‌ഡേ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് രണ്ടുപേർ.

ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് പി.ടി ഉഷ എന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റിൽ കുറിച്ചു. തലമുറകളെ തന്‍റെ വിസ്‌മയകരമായ സംഗീതംകൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജ എന്ന് പറഞ്ഞ പ്രധാനമന്ത്രി പലതരം വികാരങ്ങളെ ഇളയരാജയുടെ സംഗീതം മനോഹരമായി പ്രതിഫലിപ്പിക്കുന്നതായും അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൈനമതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ധർമ്മസ്ഥലയുടെ ധർമ്മാധികാരി സ്ഥാനം പരമ്പരാഗതമായി വഹിക്കുന്ന വീരേന്ദ്ര ഹെഡ്‌ഡേ 2014ൽ പത്മവിഭൂഷൺ നേടിയിട്ടുണ്ട്. ഹിറ്റ്ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ബജ്‌രംഗി ഭാ‌യ്‌ജാൻ,ആർആർആർ, തലൈവി എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തും നാലോളം ചിത്രങ്ങളുടെ സംവിധായകനുമാണ് വി.വിജയേന്ദ്ര പ്രസാദ്. പ്രശസ്‌ത സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, P T USHA, ILAYARAJA, NOMINATED TO, RAJYASABHA, PM MODI, TWEETS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.