SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.48 PM IST

അടച്ചുകെട്ടിയ വഴി തുറക്കാൻ നിർദേശിച്ച് മന്ത്രി, അഴിയുമോ ഒല്ലൂരിലെ കുരുക്ക് ?

ഒല്ലൂർ: മേൽപ്പാലത്തിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ബദലായി ഒരാഴ്ച മുമ്പ് താത്ക്കാലികമായി ഒരുക്കിയ എസ്റ്റേറ്റ് വഴിയുള്ള പാത വ്യവസായ എസ്റ്റേറ്റ് അസോസിയേഷൻ അധികൃതർ അടച്ചു കെട്ടിയത് മൂലമുണ്ടായ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എസ്റ്റേറ്റ് വഴിയുള്ള സംവിധാനം പുനസ്ഥാപിക്കാൻ തീരുമാനമായി. ജൂലൈ 9 മുതൽ പാത തുറന്നു കൊടുക്കാനാണ് തീരുമാനമായിട്ടുള്ളത്. റോഡ് നിർമ്മാണം കുറഞ്ഞ സമയംകൊണ്ട് തീർപ്പാക്കണമെന്ന് കരാറുകാരന് കർശനം നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. മഴ രൂക്ഷമാവുന്നതിനു മുമ്പ് തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ കളക്ടറാണ് അടിയന്തരമായി യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ കളക്ടർ ഹരിത വി. കുമാർ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർ സി.പി. പോളി, കോർപറേഷൻ ചീഫ് എൻജിനിയർ, എ.സി.പി, സിഡ്‌കോ മാനേജർ, വ്യവസായ എസ്‌റ്റേറ്റ് അസോസിയേഷൻ അധികൃതർ എന്നിവരും പങ്കെടുത്തു.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
താത്കാലിക യാത്രാ സംവിധാനം ഏകോപിപ്പിക്കുന്നതിന് എ.സി.പിയെ ചുമതലപ്പെടുത്തി. കോർപറേഷന്റെ സുരക്ഷാ ജീവനക്കാരെ റോഡിന്റെ ഇരുഭാഗത്തും ഗതാഗതം നിയന്ത്രിക്കുന്നതിനായി നിയോഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.