ക്വലാലംപൂർ: ഇന്ത്യൻ സൂപ്പർ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയ്യും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം സൈന നെഹ്വാൾ ഒന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. വനിതാ സിംഗിസിൽ ചൈനയുടെ ഹി ബിൻഗ് ജിയാവോയ്ക്കെതിരെ നടന്ന മൂന്ന് ഗെയിം നീണ്ട ഒന്നാം റൗണ്ട് പോരാട്ടത്തിൽ 21-13, 17-21,21-15നായിരുന്നു സിന്ധുവിന്റെ ജയം.
കൊറിയൻ താരം കിം ഗാ യ്യുന്നിനെതിരെ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിമും നഷ്ടമാക്കി സൈന തോൽവി ഏറ്റുവാങ്ങിയത്. പുരുഷ സിംഗിസിൽ ഫ്രഞ്ച് താരം ബ്രൈസ് ലെവാർഡസിനെ നേരിട്ടുള്ല ഗെയിമുകളിൽ 21 -19,21-14ന് വീഴ്ത്തിയാണ് പ്രണോയ്യുടെ മുന്നേറ്റം. പി.കശ്യപ്, സായ് പ്രണീത് എന്നിവരും ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |