പ്രോട്ടീൻ സമ്പന്നമായ ചെറുപയറിൽ മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, കോപ്പർ, വൈറ്റമിൻ ബി എന്നിവയും കൂടി അളവിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ചെറുപയർ ഹൃദയാരോഗ്യം സംരക്ഷിക്കാനും അത്യുത്തമം. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെയും ഹൃദയത്തിന് കവചം തീർക്കും.
മുളപ്പിക്കുമ്പോൾ ചെറുപയറിലെ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കും. നിത്യവും കഴിച്ചാൽ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം. ശരീരത്തിന്റെ ദഹനപ്രക്രിയയും അപചയപ്രക്രിയയും വർദ്ധിപ്പിച്ച് കൊഴുപ്പടിയുന്നത് തടയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിറുത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ഏറെ ഉത്തമം.
നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തി അസിഡിറ്റി, ഗ്യാസ് എന്നിവ ഇല്ലാതാക്കും. കരൾ സംബന്ധമായ രോഗത്തെ പ്രതിരോധിക്കാനും ചെറുപയർ ഉത്തമമാണ്. വൈറസുകളെ ചെറുത്തു നിൽക്കുന്നതിലൂടെ ശരീരത്തിനു പ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ മുളപ്പിച്ച ചെറുപയർ സഹായിക്കും.