ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ഇന്ന് മുതൽ നടക്കുന്ന ഫൊക്കാന കൺവെൻഷന്റെ ഭാഗമായുള്ള ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ ദ്വിഭാഷ പണ്ഡിതയും സാഹിത്യകാരിയും അദ്ധ്യാപികയുമായ ഡോ. പ്രമീളാദേവി മുഖ്യാതിഥിയാകും. സമ്മേളനത്തിൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളത്തിലുള്ള സാഹിത്യ സൃഷ്ട്ടികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. കോശി തലക്കൽ ആണ് അവാർഡ് നിർണയ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. മുരളി ജെ. നായർ ( ചെയർമാൻ ), ഗീത ജോർജ്ജ് ( കോ - ഓർഡിനേറ്റർ ), കോരസൺ വർഗീസ്, ബെന്നി കുര്യൻ ( കോ - ഓർഡിനേറ്റർ ) എന്നിവരാണ് സാഹിത്യ സമ്മേളന കമ്മിറ്റിയിലെ അംഗങ്ങൾ.