SignIn
Kerala Kaumudi Online
Thursday, 25 April 2024 4.48 AM IST

ബഫർസോൺ: കേരളത്തിന്റെ സവിശേഷതകൾ പരിഗണിക്കണം- മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിറുത്തിയുള്ള ബഫർ സോൺ നിർണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനമഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ജനപക്ഷത്തുനിന്നു ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണ് കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'കൈകോർത്ത് നാം മുന്നോട്ട്' എന്ന പുസ്‌തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സ്പീക്കർ എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹിമാൻഎന്നിവർ സംസാരിച്ചു. പി.വി.ശ്രീനിജൻ എം.എൽ.എയുടെ കാടിനെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.