പത്തനംതിട്ട : ജില്ലാ വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ വോളിബാൾ കൂട്ടായ്മ സംഘടിപ്പിച്ചു. വോളിബാൾ അസോസിയേഷൻ രക്ഷാധികാരി ജോർജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കടമ്മനിട്ട കരുണാകരൻ, ശാന്തൻ മലയാലപ്പുഴ, സുധീർ. പി.എസ്, കൊച്ചിപ്പൻ കൊല്ലന്റയ്യത്ത്, അഡ്വ.രാജേഷ്.വി, അനിൽ ചൈത്രം എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം, ശ്രീകുമാർ പ്രക്കാനം, ബിജു പുറത്തുട്ട്, മുൻ കളിക്കാരായ സതീഷ് കുമാർ, കിരൺ, മണിലാൽ, ടി.എൻ.സോമരാജൻ, വിഷ്ണു എന്നിവർ പങ്കെടുത്തു.
അഷറഫ് പത്തനംതിട്ട, അനിൽകുമാർ നളന്ദ, ദിലീപ് ജോൺ, റെജി നെല്ലിക്കാല, ജോഷ്വാ മാത്യു, സതീഷ് വി.കോട്ടയം, ജോൺസൺ കടമ്മനിട്ട, തിലകരാജൻ, സലിം വകയാർ, ജോസ് കല്ലേലി, സാമുവൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, റോണി വടശ്ശേരിക്കര, അനിൽകുമാർ നെല്ലിക്കാല, ഹാരിസ് പത്തനംതിട്ട, ജോയിക്കുട്ടി മല്ലപ്പള്ളി, അലക്സ് നെല്ലിക്കാല എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 45 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |