അടൂർ : അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു. 2021ൽ ചിത്രീകരിച്ചതും 20 മിനിട്ടിൽ കവിയാത്തതുമായ ചിത്രങ്ങളാണ് പരിഗണിക്കുക.ചിത്രങ്ങൾ യു ട്യൂബിൽ റിലീസ് ചെയ്തവ ആയിരിക്കരുത്. ചിത്രത്തിന്റെ രണ്ടു ഡി.വി.ഡികൾ, പ്രവേശന ഫീസ് ആയ 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റിനോടൊപ്പം സെപ്റ്റംബർ 10 ന് മുൻപായി ജനറൽ കൺവീനർ, അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള, കണിയാംപറമ്പിൽ ബിൽഡിംഗ്, എം ജി റോഡ്, പന്നിവിഴ, അടൂർ, പത്തനംതിട്ട ജില്ല. 691523 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് : cinematesadoor@gmail.com, 9048744956, 9495453913, 9447256944.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |