ആലപ്പുഴ നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, ചേർത്തല സേക്രഡ് ഹാർട്സ് ഹോസ്പിറ്റൽ, മാവേലിക്കര വി.എസ്.എം ഹോസ്പിറ്റൽ എന്നിവിടങ്ങളിലായാണ് രക്തദാനം നടത്തിയത്. ആലപ്പുഴ സൈന്റ്ര് ജോസഫ്സ് കോളേജ് എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകൾ, നൂറനാടന്മാർ സൗഹൃദ കൂട്ടായ്മ, സ്നേഹാർദ്രം സൗഹൃദ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. 40 ഓളം പേർ പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |