തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 11ാം ക്ലാസ് പ്രവേശനത്തിന് ihrd.kerela.gov.in/thss മുഖേന 22ന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം. ഓൺലൈനായി അപേക്ഷിച്ച് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്ത് അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷൻ ഫീസും സഹിതം (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) 25ന് വൈകിട്ട് 3 മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ/ഐ.എസ്.സി വിഭാഗക്കാർക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ യുക്തമായ അവസരം ലഭ്യമാക്കും.
ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അസാപ് കേരള ഒരുക്കുന്ന ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയ്നർ, ജിം ട്രെയ്നർ, ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ കോഴ്സുകളിൽ പരിശീലനം നൽകും. 150 മണിക്കൂറാണ് കോഴ്സിന്റെ കാലാവധി. കോഴ്സിന്റെ ഭാഗമായി ജിം, ഫിറ്റ്നസ് സെന്ററുകളിൽ ഇന്റേൺഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999720, 9495999651, 9495999750.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |