തൃക്കരിപ്പൂർ: എം.എസ്.എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി അജ്മാൻ കെ.എം.സി.സി.യുടെ സഹകരണത്തോടെ ടാലന്റ് മീറ്റ് നടത്തി. തൃക്കരിപ്പൂർ സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ നടന്ന പരിപാടി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ട്രെയിനർ ബിലാൽ മുഹമ്മദ് പാലക്കാട് ക്ലാസിന് നേതൃത്വം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച മുന്നൂറോളം പ്രതിഭകളെ അനുമോദിച്ച ചടങ്ങിൽ റാഹിൽ പി, ഇക്ബാൽ അബ്ദുള്ള, വി.കെ.ബാവ, ലത്തീഫ് നീലഗിരി, ജമാൽ ബൈത്താൻ, ജാബിർ തങ്കയം, സത്താർ വടക്കുമ്പാട്, മുസബ്ബിർ അഞ്ചില്ലത്ത്, അൽത്താഫ് കൈതേഷ്, ടി.എസ്.നജീബ് ,കുഞ്ഞഹമ്മദ്, വി.വി അബ്ദുള്ള, ടി.പി അഹമ്മദ് ഹാജി, നവാസ് മൈതാനി, നഫീസത്ത്, പി.കെ.സി.ഖദീജ റഫീഖ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |