തൃക്കരിപ്പൂർ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'എന്റെ എഴുത്തുപെട്ടി'. തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകൾക്ക് ,സമീപമുള്ള യുപി വിഭാഗം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ ഒരു എഴുത്തുപെട്ടി സ്ഥാപിക്കുകയും കുട്ടികൾ വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി പെട്ടിയിൽ വായനാക്കുറിപ്പുകൾ നിക്ഷേപിക്കുകയും ചെയ്യും. കുറിപ്പുകൾ വിദഗ്ധ സമിതി പരിശോധിച്ച് മികച്ചതിന് മാസംതോറും സമ്മാനം നൽകുകയും ചെയ്യുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ ഗ്രന്ഥാലയത്തിന് അനുവദിച്ച എന്റെ എഴുത്തുപെട്ടിയുടെ ഉദ്ഘാടനം പഞ്ചായത്ത് സമിതി കൺവീനർ വി.കെ.രതീശൻ നിർവഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ കെ.ഭാസ്കരൻ ,കെ.കണ്ണൻ, ടി.വി.വിജയൻ, ടി.വി. രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |