ചങ്ങരംകുളം: ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭവനരഹിതരെ കബളിപ്പിക്കുന്ന നിലപാടിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കെടുകാര്യസ്ഥതക്കെതിരെയും റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പൊളിച്ചത് നന്നാക്കാത്തതിനും തെരുവു വിളക്കുകൾ നന്നാക്കാത്തതിനും പ്രതിഷേധിച്ച് ആലംകോട് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ചങ്ങരംകുളത്ത് സത്യഗ്രഹം നടത്തി. മുസ്ലിം ലീഗ് മലപ്പുറം വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പി.പി യൂസഫലി അദ്ധ്യക്ഷത വഹിച്ചു. സിദ്ധിക്ക് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അന്തനകൃഷ്ണൻ, ഷാനവാസ് വട്ടത്തൂർ, പി.ടി കാദർ, സി.എം യൂസഫ്, വാപ്പുനഹാജി, ഹുറൈർ കൊടക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. മെമ്പർമാരായ,അബ്ദുസലാം, സുജിത സുനിൽ, ആസിയ ഇബ്രാഹിം, സി.കെ അഷറഫ് ഹക്കിം, സുനിത, ശശി, തസ്നിം ബഷീർ, മൈമൂന ഫാറൂഖ്, ബ്ലോക്ക് മെമ്പർ റീസ പ്രകാശ് തുടങ്ങിയവർ സത്യഗ്രഹം ഇരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |