ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഡെന്റൽ കെയർ സെന്ററും ഐ.ഡി.ഡി സ്കൂളും വരുന്നു. പദ്ധതികളുടെ ഉദ്ഘാടനം നാളെ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നിപ്മർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് എം.വോക് പദ്ധതിയുടെ കീഴിൽ കംപ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനാകും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, പഞ്ചായത്തംഗം മേരി ഐസക്ക് എന്നിവർ പങ്കെടുക്കും.
വേളൂക്കര പഞ്ചായത്തിൽ ഹെൽപ് ഡെസ്ക്
വേളൂക്കര: ഒരു വർഷം ഒരു ലക്ഷം പുതുസംരംഭങ്ങൾ 2022-23 സാമ്പത്തിക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സംരംഭകർക്ക് കൈത്താങ്ങായി വേളൂക്കര പഞ്ചായത്തിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിബിൻ തുടിയത്ത്, ഷീജ ഉണ്ണിക്കൃഷ്ണൻ, സതീഷ് പി.ജെ, യൂസഫ് കൊടകരപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |