തിരുവനന്തപുരം: ഹോളിഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നന്മ.എസിന്റെ 'ഫ്രം മൈ ലിറ്റിൽ ഹേർട്ട് "എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. അതിരുകളില്ലാത്ത ഭാവന കുട്ടികളുടെ എഴുത്തിനുണ്ടെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിന ആഘോഷ റാലിയിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത കുട്ടിയാണ് നന്മ. സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അദ്ധ്യക്ഷത വഹിച്ചു.ഹോളി ഏഞ്ചൽസ് സ്കൂൾ അദ്ധ്യാപിക ജിനു കാർത്തികേയൻ പുസ്തകം ഏറ്റുവാങ്ങി. സാഹിതി അസോസിയേറ്റ് എഡിറ്റർ സെറ മറിയം ബിന്നി,നന്മയുടെ മാതാപിതാക്കളായ കെ. ശ്രീകുമാർ,ഡോ.ദിവ്യ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |