SignIn
Kerala Kaumudi Online
Friday, 19 April 2024 5.34 AM IST

ആട്ട, മൈദ, റവ കയറ്റുമതിക്ക് നിയന്ത്രണം

import

ന്യൂഡൽഹി: ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പിന്നാലെ ഗോതമ്പ് ഉത്പന്നങ്ങളായ ആട്ട, മൈദ, റവ തുടങ്ങിയവയുടെ കയറ്റുമതി നിയന്ത്രിക്കാൻ വിദേശ വാണിജ്യ ഡയറക്‌ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി) ഉത്തരവിട്ടു. ജൂലായ് 12ന് നിയന്ത്രണം നിലവിൽ വരും. ഗോതമ്പ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അന്തർ സംസ്ഥാന കമ്മിറ്റിയുടെ അനുമതി തേടണം. ഗോതമ്പ് കയറ്റുമതി നിരോധനത്തെ തുടർന്ന് ഗുണമേൻമയില്ലാത്ത ആട്ടയും മൈദയും അടക്കം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡി.ജി.എഫ്.ടി അറിയിച്ചു. ഗോതമ്പ് ഉത്പന്നങ്ങൾക്ക് കയറ്റുമതി നിരോധനമില്ലെന്നും ഡി.ജി.എഫ്.ടി വിശദീകരിച്ചു.

ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞ മേയിലാണ് കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IMPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.