SignIn
Kerala Kaumudi Online
Tuesday, 10 December 2019 10.46 AM IST

കേരള സർവകലാശാല

 പ്രാക്ടി​ക്കൽ

കംബൈൻഡ് ഒന്ന്, രണ്ട് സെമ​സ്റ്റർ ബി.​ടെക് ഏപ്രിൽ 2019, മെക്കാ​നി​ക്കൽ എൻജി​നീ​യ​റിംഗ് വർക്ക്‌ഷോപ്പ് (2013 സ്‌കീം), എൻജി​നീ​യ​റിംഗ് വർക്ക്‌ഷോപ്പ് (2008 സ്‌കീം) എന്നിവ​യുടെ പ്രാക്ടി​ക്കൽ ജൂൺ 3ന് തിരു​വ​ന​ന്ത​പു​രം കോളേജ് ഓഫ് എൻജിനീ​യ​റിം​ഗിൽ നടക്കും.

കംബൈൻഡ് ഒന്ന്, രണ്ട് സെമ​സ്റ്റർ ബി.​ടെക് ഏപ്രിൽ 2019 (2013 സ്‌കീം) ഇല​ക്ട്രി​ക്കൽ ആൻഡ് ഇല​ക്‌ട്രോ​ണിക്‌സ് എൻജി​നീ​യ​റിംഗ് വർക്ക്‌ഷോപ്പ് ജൂൺ 13ന് കോളേജ് ഓഫ് എൻജിനീ​യ​റിം​ഗ്, തിരു​വ​ന​ന്ത​പു​രം, ഗവ.​എൻജി​നീ​യ​റിംഗ് കോളേജ് ബാർട്ടൺഹിൽ, ടി.​കെ.എം കോളേജ് ഓഫ് എൻജി​നീ​യ​റിം​ഗ്, കൊല്ലം എന്നീ കോളേ​ജു​ക​ളിൽ നട​ക്കും. വിശ​ദ​വി​വ​ര​ങ്ങൾ വെബ്‌സൈ​റ്റിൽ.

പ്രൊജക്ട്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം അവ​സാന വർഷ ബി.​എ​സ്.സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ പ്രൊജക്ട് റിപ്പോർട്ട് ജൂൺ 10ന് സമർപ്പിക്കണം.

ടൈംടേ​ബിൾ

വിദൂര വിദ്യാ​ഭ്യാസ വിഭാഗം ജൂൺ 19 മുതൽ ആരം​ഭി​ക്കുന്ന ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എൽ.​ഐ.​എ​സ്.സി പരീ​ക്ഷ​ക​ളു​ടേയും ബി.​എൽ.​ഐ.​എ​സ്.സി ആനു​വൽ സ്‌കീം (സ​പ്ലി​മെന്റ​റി) പരീ​ക്ഷ​ക​ളു​ടേയും വിശ​ദ​മായ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

വിദൂര വിദ്യാ​ഭ്യാസ പഠന കേന്ദ്രം നട​ത്തുന്ന എം.​എ​ച്ച്.​ആർ.എം (മാ​സ്റ്റർ ഓഫ് ഹ്യൂമൻ റിസോ​ഴ്‌സസ് മാനേ​ജ്‌മെന്റ്) കോഴ്‌സിന്റെ ഒന്നും രണ്ടും വർഷ സപ്ലി​മെന്ററി പരീക്ഷാ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

അഡ്മി​ഷൻ മെമ്മോ

വിവിധ പഠ​ന​വ​കു​പ്പു​ക​ളി​ലേയ്ക്ക് പി.ജി കോഴ്‌സുകൾക്ക് പ്രവേ​ശനം നേടു​ന്ന​തിന് യോഗ്യ​രായ വിദ്യാർത്ഥി​കൾക്ക് ജൂൺ 1 മുതൽ അഡ്മി​ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം.

പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ എം.എ (ഹി​സ്റ്റ​റി), എം.​എ​സ് സി (ജ്യോ​ഗ്ര​ഫി, ബയോ​ടെ​ക്‌നോ​ള​ജി, ഇല​ക്ട്രാ​ണി​ക്‌സ്, ബയോ​കെ​മി​സ്ട്രി, സൈക്കോ​ള​ജി, കൗൺസ​ലിംഗ് സൈക്കോ​ള​ജി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. സൂക്ഷ്‌മ​പ​രി​ശോ​ധ​നയ്ക്ക് ജൂൺ 18വരെ അപേ​ക്ഷി​ക്കാം.

വിദൂര വിദ്യാ​ഭ്യാസ പഠ​ന​കേന്ദ്രം ഫൈനൽ എം.എ ഫിലോ​സഫി സപ്ലി​മെന്ററി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. മാർക്ക്‌ലി​സ്റ്റു​കൾ ജൂൺ 11ന് ശേഷം പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ നിന്നും കൈപ്പ​റ്റേ​​ണ്ടതാ​ണ്.

രണ്ടാം സെമ​സ്റ്റർ എം.​എ.​എ​സ്.​എൽ.പി (സി.​ബി.​സി.​എ​സ്.​എസ് സ്ട്രീം) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് ജൂൺ 27വരെ അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫീസ്

ഒന്നാം വർഷ എൽ.​എൽ.ബി (മേ​ഴ്‌സി​ചാൻസ് - പഞ്ച​വ​ത്സരം - ആനു​വൽ സ്‌കീം) 1998 അഡ്മി​ഷന് മുൻപു​ള​ളത് (പ​ഴയ സ്‌കീം), 1998 അഡ്മി​ഷൻ (പു​തിയ സ്‌കീം) ഡിഗ്രി പരീ​ക്ഷ​കൾ ജൂലായ് 15ന് ആരം​ഭി​ക്കും. പിഴ കൂടാതെ ജൂൺ 14 വരെയും 50 രൂപ പിഴ​യോടെ ജൂൺ 18 വരെയും 125 രൂപ പിഴ​യോടെ ജൂൺ 20 വരെയും അപേ​ക്ഷി​ക്കാം.

വോട്ടർപ​ട്ടിക

സർവ​ക​ലാ​ശാല സെന​റ്റി​ലേ​യ്ക്കും, സ്റ്റുഡന്റ്‌സ് കൗൺസി​ലി​ലേ​യ്ക്കു​മു​ളള വിദ്യാർത്ഥി പ്രതി​നി​ധി​ക​ളു​ടേയും സർവ​ക​ലാ​ശാല യൂണി​യൻ (2018​-19) ഭാര​വാ​ഹി​ക​ളു​ടേയും തെര​ഞ്ഞെ​ടു​പ്പു​ക​ളു​മായി ബന്ധ​പ്പെട്ട വോട്ടർപ​ട്ടി​ക​കൾ സർവ​ക​ലാ​ശാല ഓഫീ​സിലും വെബ്‌സൈ​റ്റിലും പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്.

ഇന്റേ​ണൽ മാർക്ക്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം നട​ത്തുന്ന ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എ​സ്.സി കമ്പ്യൂ​ട്ടർ സയൻസ്, ബി.​സി.എ 2017 ബാച്ചിന്റെ ഇന്റേ​ണൽ മാർക്ക് www.ideku.net വെബ്സൈറ്റിൽ.

ക്ലാസ് ഇല്ല

വിദൂര വിദ്യാ​ഭ്യാസ വിഭാഗം എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷൻ രണ്ടാം സെമ​സ്റ്റർ ക്ലാസു​കൾ ജൂൺ 2ന് ഉണ്ടാ​യി​രിക്കില്ല.

മത്സ​ര​ഫലം

ശ്രീ നാരാ​യ​ണ​ഗുരു അന്താ​രാഷ്ട്ര പഠന കേന്ദ്രം സംഘ​ടി​പ്പിച്ച ഉപ​ന്യാസ രചനാ മത്സ​രത്തിന്റെയും, ചിത്ര​ര​ചനാ മത്സരത്തിന്റെയും ഫലം സർവ​ക​ലാ​ശാല വെബ്‌സൈ​റ്റിൽ.

അപേക്ഷിക്കാം

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം തിരു​വ​ന​ന്ത​പുരം മെഡി​ക്കൽ കോളേ​ജിലെ ചൈൽഡ് ഡെവ​ല​പ്‌മെന്റ് സെന്റ​റു​മായി ചേർന്ന് നട​ത്തുന്ന കോഴ്‌സു​ക​ളി​ലേയ്ക്ക് അപേക്ഷിക്കാം. 1. പി.ജി ഡിപ്ലോമ ഇൻ ഡവ​ല​പ്പ്‌മെന്റ് ന്യൂറോ​ളജി; യോഗ്യത: MBBS/MD/Dip.N.B/MNAMS/DCA കാലാ​വധി: ഒരു വർഷം, ഫീസ്: 18000രൂപ 2. പി.ജി ഡിപ്ലോമ ഇൻ അഡോ​ള​സെന്റ് പീഡി​യാ​ട്രിക്‌സ്; യോഗ്യത: MBBS/MD/DNB/MNAMS/DCH. കാലാ​വധി: ഒരു വർഷം, ഫീസ്: 18000രൂപ 3. പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച്; യോഗ്യത: MBBS/BAMS/BHMS/BVsc/BDS/Bsc Nursing/B.Pharm/BSMS/Bsc MLT കാലാ​വധി: ഒരു വർഷം, ഫീസ്: 18000രൂപ 4. പി.ജി ഡിപ്ലോമ ഇൻ ചൈൽഡ് അഡോ​ള​സെന്റ് ആൻഡ് ഫാമിലി കൗൺസ​ലിംഗ്; യോഗ്യത: MA (Psychology)/Sociology/Anthropology,MSW/MSc Child Development/Home Science/Nutrition or anyother Master Degree/Bsc Nursing/PGDCCD or DCCD with graduation കാലാ​വധി: ഒരു വർഷം, ഫീസ്: 18000രൂപ.

അപേ​ക്ഷ​കൾ ലഭി​ക്കാൻ ഡയ​റ​ക്ടർ സി.​എ.​സി.​ഇ.ഇ കേരള സർവക​ലാ​ശാ​ല​യുടെ പേരിൽ ബാങ്കിൽ നിന്നും 510 രൂപയുടെ ഡി.ഡി സഹിതം പി.​എം.ജി ജംഗ്ഷ​നിലെ സി.​എ.​സി.​ഇ.ഇ ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. ഫോൺ: 0471 - 2302523, 0471 - 2553540

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.