അങ്കമാലി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷകദിനം ആഘോഷിച്ചു. ജില്ലാതല ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ റോജി എം. ജോൺ നിർവ്വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ.ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സരിത സുനിൽ, ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ, ആലുവ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം.എൻ.സുലേഖ, കർഷകരായ പോളച്ചൻ, ഡേവിഡ് മൂലൻ, ബിജു എം. ലൂയിസ് എന്നിവർ പങ്കെടുത്തു. ഡോ.ജിൻസൻ ജോസഫ് ' മൂല്യവർദ്ധിതമത്സ്യ ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |