ചന്ദ്രമുഖി രണ്ടിൽ ലക്ഷ്മി മേനോൻ നായിക. ലോറൻസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15ന് ആരംഭിക്കും. ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്ന താരം വടിവേലു ആണ്. മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ഹിറ്റായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് രജനികാന്ത് നായകനായി പി. വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി.
തമിഴ്നാട്ടിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുന്നതും പി. വാസു ആണ്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്ന ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം അടുത്തിടെ പുറത്തിറക്കിയിരുന്നു. സൂപ്പർ താര ചിത്രങ്ങളെ പരാജയപ്പെടുത്തി വൻ വിജയമാണ് ഭൂൽ ഭുലയ്യ രണ്ട് നേടിയത്. ആദ്യ ഭാഗം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. രണ്ടാംഭാഗം ഒരുക്കിയത് അനീസ് ബസ്മിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |