നബീസ എന്ന നായികവേഷത്തിൽ ദുർഗകൃഷ്ണ
എം.ടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒാളവും തീരവും തൊടുപുഴയിൽ പുരോഗമിക്കുന്നു. ചിത്രത്തിൽ മോഹൻലാൽ ശനിയാഴ്ച ജോയിൻ ചെയ്തു. ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ നായിക.
എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഒാളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്. ബാപ്പൂട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ പുനരവതരിപ്പിക്കുമ്പോൾ ഉഷനന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രത്തെയാണ് ദുർഗ കൃഷ്ണ പുനരവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ നായികയായി ദുർഗകൃഷ്ണ എത്തുന്നത് ആദ്യം ആണ്. പ്രിയദർശൻ ചിത്രത്തിന്റെ ഭാഗമാകുന്നതും ആദ്യം. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രം എന്ന ഖ്യാതി നേടിയ സിനിമ കൂടിയാണ് ഒാളവും തീരവും. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന പ്രതിനായകനായി ഹരീഷ് പേരടി എത്തുന്നു. എം.ടിയുടെ തിരക്കഥകളെ ആധാരമാക്കി നെറ്റ് ഫ്ളിക്സ് ആന്തോളജിയിലാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒാളവും തീരവും ഒരുങ്ങുന്നത്. 52 വർഷത്തിനുശേഷം ഒാളവും തീരവും പുനർജനിക്കുമ്പോൾ സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം സാബു സിറിൾ. ന്യൂസ് വാല്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.ടിയുടെ മകൾ അശ്വതി വി. നായർ ആണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |