SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 PM IST

ഹെൽപ് ഡെസ്‌കുമായി മുക്കം നഗരസഭ 

help
help

മുക്കം: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി മുക്കം നഗരസഭയുടെ ഹെൽപ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. വ്യവസായ സൗഹൃദ നഗരസഭയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചത്. സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇവിടെനിന്നും മറുപടിയും സഹായവും ലഭിക്കും. വ്യവസായ വകുപ്പിന്റെ രണ്ട് ഉദ്യോഗസ്ഥർ ഹെൽപ് ഡെസ്‌കിലുണ്ട്.

സ്വന്തമായി സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്ക് സാമ്പത്തിക സഹായമുൾപ്പടെ ഇവിടെ ലഭ്യമാണ്. നഗരസഭാ മന്ദിരത്തിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ് ഡെസ്‌ക് തുറന്ന് പ്രവർത്തിക്കും.

സംരംഭങ്ങൾ എങ്ങനെ ആരംഭിക്കാം, സാങ്കേതിക, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി നിരവധി സംശയങ്ങളാണ് ആളുകൾക്കുള്ളത്. ഇത്തരം സംശയങ്ങൾ തീർത്ത് താത്പര്യമുള്ളവരെ വ്യവസായമേഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ പി.ടി ബാബു പറഞ്ഞു. വിവരങ്ങൾക്കും സംശയങ്ങൾക്കും 7561847225, 9562110563 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.