മണ്ണാർക്കാട്: എം.എസ്.എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് മീറ്റും സീതി സാഹിബ് എക്സലൻസ് അവാർഡ് വിതരണവും അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലീം നവോത്ഥാന ചരിത്രത്തെ ജ്വലിപ്പിച്ച സമുന്നത വ്യക്തിത്വമായിരുന്നു കെ.എം.സീതി സാഹിബെന്ന് അദ്ദേഹം പറഞ്ഞു. മൗലാന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് എൻ.മുഹമ്മദ് മിൻഹാജ് അദ്ധ്യക്ഷത വഹിച്ചു. കെ.റജീന, അഡ്വ. നാസർ കൊമ്പത്ത്, ഹമീദ് കൊമ്പത്ത്, കെ.ഹസൻ എന്നിവർ പങ്കെടുത്തു. വടശ്ശേരിപ്പുറം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 90 വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |