വടകര: എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.കെ.എം.ജി.വി.എച്ച്.എസ്.സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ മുഖ്യാതിഥി ആയിരുന്നു. മുൻ പ്രിൻസിപ്പൽ എ.പി.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഓർമ്മയ്ക്കായ് ഏർപ്പെടുത്തിയ പ്രിൻസിപ്പൽ അവാർഡ് , എൻ.കെ.ഗോപാലൻ മാസ്റ്റർ എൻഡോവ്മെന്റ്, രാജ്യ പുരസ്ക്കാർ ജേതാക്കൾക്കുള്ള ഉപഹാരം, എൻ.എം.എം.എസ് അവാർഡ് എന്നിവയും വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീമ.എൻ.വി സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.വാസുദേവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |