മുംബയ്: ബഹുനിലക്കെട്ടിടത്തിൽ മോഷണത്തിനിടെ പൊലീസ് എത്തിയതറിഞ്ഞ് നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ കള്ളൻ (25) മരിച്ചു.
മുംബയിലെ കൊളാബ ചർച്ച് ഗേറ്റിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള്ളൻ ബഹുനില മന്ദിരത്തിൽ അതിക്രമിച്ച് കയറിയതായി മനസിലാക്കിയ ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. കെട്ടിടത്തിന്റെ നാലാം നിലയിൽ നിൽക്കുകയായിരുന്ന മോഷ്ടാവ് പൊലീസ് എത്തിയതറിഞ്ഞ് 'വന്ദേ മാതരം" എന്ന് ഉറക്കെ വിളിച്ച് താഴേക്ക് ചാടി. ഉടൻ തന്നെ അടുത്തുള്ള ജെ.ജെ. ആശുപത്രിയിൽ ഇയാളെ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ ഡ്രെയിനേജ് ലെയിനിലൂടെയും എ.സിയുടെ സംവിധാനങ്ങളിലും പിടിച്ച് കയറിയാണ് ഇയാൾ നാലാം നിലയിലെത്തിയതെന്ന് പ്രദേശവാസി അറിയിച്ചു. എന്നാൽ വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |