തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളർത്തി നൽകാൻ താത്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിൽ ചേരുന്നവർക്ക് 2000 ചതുരശ്ര അടി വിസ്തൃതിയുള്ള കൂടുണ്ടാകണം. 35 രൂപയ്ക്ക് കുഞ്ഞിനെ കെപ്കോ വിതരണം ചെയ്യും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കിലോയ്ക്ക് 105 രൂപ വില നൽകി കെപ്കോ തിരിച്ചെടുക്കും. തീറ്റച്ചെലവ് കർഷകനാണ് വഹിക്കേണ്ടത്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെപ്കോ, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9495000922, 9495000915, 9405000918.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |