ചെങ്ങന്നൂർ: ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി ആർ.പി.എഫ് ചെങ്ങന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഐ.ടി ജംഗ്ഷനിലേക്ക് നടന്ന കുട്ടയോട്ടം ആർ.പി.എഫ് ചെങ്ങന്നൂർ സി.ഐ എ.പി വേണു ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുയോഗത്തിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും കാർഗിൽ യുദ്ധത്തിലും ധീരമായി പങ്കെടുത്ത് ധീരത നേടിയ എൽ.മുരളീധരൻ നായർ (റിമിറ്റഡ്. ഹവിൽദാർ മദ്രാസ് റെജിമെന്റ് ) കെ.ജി.ഗോപിനാഥൻ റിട്ട. നായിക് (9 - മദ്രാസ് റെജിമെന്റ് ) എന്നിവരെ ആദരിച്ചു. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ഷാജി, അസി.സബ് ഇൻസ്പെക്ടർമാരായ ആർ.അജയഘോഷ്, റൂബി ചെറിയാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |