കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 മുതൽ 17വരെ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു. 14ന് വൈകിട്ട് 5ന് വയയ്ക്കലിൽ നിന്ന് തുടങ്ങുന്ന ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ ക്യാപ്ടനും ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ ജാഥാമാനേജരുമായിരിക്കും. 17ന് വൈകിട്ട് 5ന് പ്ളാമൂട് ജംഗ്ഷനിൽ നടക്കുന്ന സമാപന യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |