SignIn
Kerala Kaumudi Online
Saturday, 20 April 2024 9.52 AM IST

പകർച്ചവ്യാധികൾക്ക് എതിരെ പ്രഥമം പ്രതിരോധം കാമ്പയിൻ.

v

കോട്ടയം . പകർച്ചവ്യാധികൾക്കെതിരെ നടപ്പാക്കുന്ന പ്രഥമം പ്രതിരോധം കാമ്പയിന് ജില്ലയിൽ തുടക്കമായി. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിന് 31 വരെ നടക്കുന്ന കാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിച്ചു. മഴ കനത്തതോടെ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുകയാണ്. ഈ സാഹചര്യത്തിൽ മഴക്കാല പ്രതിരോധത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് കളക്ടർ പറഞ്ഞു. കൊതുക് ഉറവിട നിർമാർജ്ജനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടായാൽ ഒ ആർ എസ് ചികിത്സ ഉറപ്പുവരുത്തുന്നതിനായി അഞ്ച് വയസ് വരെയുള്ള കുട്ടികളുള്ള എല്ലാ വീടുകളിലും ഒ ആർ എസ് പായ്ക്കറ്റുകൾ എത്തിച്ച് നൽകും. പേവിഷബാധ പ്രതിരോധത്തിനായി വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ , പ്രഥമ ചികിത്സ തുടങ്ങിയവ സംബന്ധിച്ച് ബോധവത്കരണ ലഘുലേഖകൾ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.