ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ഫ്ളഷ് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ ഇടം നേടി. ജൂലായ് 17ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് കൈരളി തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കും. 16 മുതൽ 18 വരെയാണ് ചലച്ചിത്രമേള. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ളഷ്. ഐഷ സുൽത്താനയുടെ ആദ്യ ചിത്രം കൂടിയാണ്. ബീന കാസിം നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം കെ.ജി. രതീഷ് ആണ് .ചിത്ര സംയോജനം നൗഫൽ അബ്ദുള്ള. വില്യം ഫ്രാൻസിസും കൈലാഷ് മേനോനും ആണ് സംഗീത സംവിധായകർ.
പി.ആർ.ഒ. പി.ആർ. സുമേരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |