കുന്ദമംഗലം: കുരുവട്ടൂർ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം വേണമെന്ന് കിസാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ കോൺഗ്രസ് കുരുവട്ടൂർ കൃഷി ഭവന് മുമ്പിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് മണ്ഡലം ചെയർമാൻ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ചന്ദ്രൻ കെ.കെ.സഹദേവൻ വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ, ആയിഷ.എം.കെ, പി.സോമൻ, രാജവത്സൻ, കെ.സി.ഭാസ്കരൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. മാധവൻ, രാജൻ നായർ, ധന്യശ്രീ, ടി.വിജയൻ നായർ, സി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |