രാമനാട്ടുകര: മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത 'ഈദ് ഗിഫ്റ്റ്' രാമനാട്ടുകരയുടെ ചരിത്ര രചയിതാവ് ഡോ:ഗോപി പുതുക്കോടിന് മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സമ്മാനിച്ചു. അദ്ദേഹം എഴുതിയ 'പണ്ടുപണ്ടൊരു സ്കൂളിൽ' എന്ന പുസ്തകവും മകൾ ജി അനന്യ എഴുതിയ 'ചിത്രായനം' എന്ന നോവലും, ഭാര്യ പി.ഗീതയുടെ സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ ഭാരവാഹികൾക്ക് തിരിച്ച് സമ്മാനിച്ചാണ് അദ്ദേഹം ഈദ് ഗിഫ്റ്റ് സ്വീകരിച്ചത്.
മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് ഭാരവാഹികളായ മഹ്സൂം പുതുകുളങ്ങര, പി.പി ഹാരിസ്,കെ.ടി ഷാഹുൽ ഹമീദ്, ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ അനീസ് തോട്ടുങ്ങൽ, വൈസ് പ്രസിഡന്റ് ഷമീർ പറമ്പത്ത്, എം.എൻ റഫീഖ്,കെ.കെ മുജീബ് റഹ്മാൻ,ഷമീം പാലക്കൽ,പി.പി റാഷിദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |