ചാത്തമംഗലം: സേവാഭാരതി ചാത്തമംഗലം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചൂലൂർ എം.വി.ആർ ഹോസ്പിറ്റലിന് സമീപം നിർമിച്ച സേവാകേന്ദ്രം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിoഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ബഹുനില കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ നിർവഹിച്ചു. സേവാഭാരതി ജന. സെക്രട്ടറി സി.അജിത്കുമാർ സേവാ സന്ദേശം നൽകി.ഡോ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ.വിദ്യുൽ ലത, അഡ്വ.പി.കെ.ശ്രീകുമാർ, ബേബി അമ്പാട്ട്, രവീന്ദ്രനാഥൻ എ.കെ, കളരിക്കൽ വേലായുധൻ എന്നിവർ പ്രസംഗിച്ചു. സേവാകേന്ദ്രം ആരംഭിച്ചതോടെ എം.വി.ആർ കാൻസർ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |