SignIn
Kerala Kaumudi Online
Saturday, 20 April 2024 8.11 AM IST

ഹരിവരാസനം ശതാബ്ദിയാഘോഷങ്ങൾക്ക് സ്വാഗതസംഘമായി

12-unni-mukundan

പന്തളം: പതിനെട്ട് മാസം നീണ്ടുനിൽക്കുന്ന ഹരിവരാസനം ശതാബ്ദിയാഘോഷങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു. രൂപവത്കരണ യോഗം ചലച്ചിത്രനടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകാതെ ആഘോഷങ്ങൾക്ക് മാത്രമാണ് പുതുതലമുറ പ്രാധാന്യം നൽകുന്നതെന്നും ഈ സാഹചര്യം മാറണമെന്നും ഈശ്വരനെ അറിയുവാനും ആചാരങ്ങൾ സംരക്ഷിക്കുവാനും വരും തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ശാന്താനന്ദാശ്രമം മഠാധിപതി സ്വാമിനി ജ്ഞാനാഭനിഷ്ഠ ദീപം തെളിച്ചു. അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് എസ്.സേതുമാധവൻ, അയ്യപ്പ സേവാസമാജം ദേശീയ സമിതി ജനറൽ കൺവീനർ ഈറോഡ് രാജൻ, സ്വാമി അയ്യപ്പദാസ്, എസ്.എൻ.ഡി.പിയോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ആഘോഷ സമിതി സംസ്ഥാന ട്രഷറർ അഡ്വ. ജയൻ ചെറുവള്ളി, തിരുവാഭരണ വാഹകസംഘാംഗം മരുതമന ശിവൻപിള്ള, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം ഉളനാട് ഹരികുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതം സംഘം ജനറൽ കൺവീനർ ജി.പൃഥ്വിപാൽ വിവിധ ആഘോഷ പരിപാടികൾ വിശദീകരിച്ചു.
ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളായി റാണി മോഹൻദാസ് (പ്രസിഡന്റ്), കാഞ്ചിമഠാധിപതി സ്വാമി വിജയേന്ദ്രസരസ്വതി, മാതാ അമൃതാനന്ദമയി ദേവി, സ്വാമിചിദാനന്ദപുരി (രക്ഷാധികാരികൾ), ഇളയരാജ (ചെയർമാൻ), റിട്ട. ജസ്റ്റിസ് എം.ജയചന്ദ്രൻ (വർക്കിംഗ് ചെയർമാൻ), ഈറോഡ് രാജൻ (ജനറൽ കൺവീനർ) ജി.പൃഥ്വിപാൽ (കൺവീനർ) എന്നിവരെയും സംസ്ഥാന സമിതി ഭാരവാഹികളായി
റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ (ചെയർമാൻ), വിശ്വരൂപൻ (വർക്കിംഗ് ചെയർമാൻ), സ്വാമി അയ്യപ്പദാസ് (ജനറൽ കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.


ശതാബ്ദി ആഘോഷങ്ങൾ

ആഗസ്റ്റ് 29​ന് പന്തളത്ത് ഉദ്ഘാടന സമ്മേളനം. 2024 ജനുവരിയിൽ ആഗോളതലത്തിൽ സമൂഹ ഹരിവരാസനം പാരായണ യജ്ഞം. 2024 ജനുവരി 20, 21 തീയതികളിൽ തിരുവനന്തപുരത്ത് ആഗോള അയ്യപ്പ മഹാസംഗമം.
കൂടാതെ രാജ്യത്തുടനീളമുള്ള കുട്ടികൾ, യുവതീയുവാക്കൾ എന്നിവർക്കായി കലാ, കായിക, സാംസ്​കാരിക, ആദ്ധ്യാത്മിക വിഷയങ്ങളിൽ മത്സരങ്ങൾ, സെമിനാറുകൾ, ആത്മീയ പ്രഭാഷണങ്ങൾ, ധാർമിക ക്ലാസുകൾ, പൊതുസമ്മേളനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.