SignIn
Kerala Kaumudi Online
Thursday, 25 April 2024 1.09 AM IST

കേരള സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന കോളേജുകളുടേയും കോഴ്സുകളുടേയും ലിസ്​റ്റിൽ താഴെ പറയുന്ന കോളേജുകളും കോഴ്സുകളും കൂടി ഉൾപ്പെടുത്തി. കോളേജ്,​ കോഴ്സ് എന്ന ക്രമത്തിൽ :- യു.ഐ.ടി നെയ്യാ​റ്റിൻകര- എം. കോം-ഫിനാൻസ്,​ യു.ഐ.​ടി വക്കം എം. കോം-ഫിനാൻസ്,​ യു.ഐ.ടി വെളളറട എം. കോം-ഫിനാൻസ്,​ യു.ഐ.ടി കൊല്ലം- എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്,​ യു.ഐ.ടി ഏരൂർ എം. കോം- ഫിനാൻസ്,​ യു.ഐ.ടി ആലപ്പുഴ എം.എസ്‌സി- കംപ്യൂട്ടർ സയൻസ്,​
യു.ഐ.ടി പത്തനാപുരം എം.കോം- ഫിനാൻസ്,​ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് അടൂർ- എം.എസ്‌സി കംപ്യൂട്ടർ സയൻസ്,​

 11ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്​റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്‌സി/ബി. കോം പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 13ന് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈ​റ്റിൽ ലഭ്യമാണ്.

 ഏഴാം സെമസ്​റ്റർ ബി. ടെക്, ഡിസംബർ 2021 അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് പ്രായോഗിക പരീക്ഷ 14ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

 മാർച്ചിൽ നടത്തിയ ബി.പി.എ മൃദംഗം, ഡാൻസ് എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം ജൂലായ് 25, 26 തീയതികളിൽ ആരംഭിക്കും.


 നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം. കോം

പരീക്ഷകൾ കൊവിഡ് കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡിഡേ​റ്റ് കോഡ്, കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ, തദ്ദേശസ്വംയഭരണവകുപ്പിന്റേയോ സാക്ഷ്യപത്രങ്ങൾ സഹിതം 20ന് അകം പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം.

ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​ര​ജി​സ്‌​ട്രേ​ഷൻ

മെ​ഡി​ക്ക​ൽ​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ഡി​ഗ്രി​ ​(​ഡി.​എം​ ​ആ​ൻ​ഡ് ​എം.​സി.​എ​ച്ച്)​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​ആ​ഗ​സ്റ്റ് ​പ​ത്തു​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ര​ണ്ടാം​ ​വ​ർ​ഷ​ ​ഫാം​ ​ഡി​ ​പോ​സ്റ്റ് ​ബാ​ക്കു​ല​റേ​റ്റ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം​ ​വ​ർ​ഷ​ ​ഫാം.​ ​ഡി​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​ക്ക​ൻ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എം.​ബി.​ബി.​എ​സ്സ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​ ​(2019​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ ​റീ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി.​ടെ​ക് ​ഫ​ലം

2015​ ​സ്‌​കീം​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക്ക് ​സ​പ്ളി​മെ​ന്റ​റി,​ ​എ​ഫ്.​ഇ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്‌​സൈ​റ്റി​ന്റെ​ ​'​റി​സ​ൾ​ട്ട്'​ ​ടാ​ബി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.


തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട​ ​ക്ല​സ്റ്റ​റു​ക​ൾ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ടെ​ക് ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​യും​ ​പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക് ​സ​പ്ളി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​യും​ ​വി​ശ​ദ​മാ​യ​ ​ഫ​ലം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്‌​സൈ​റ്റി​ന്റെ​ ​റി​സ​ൾ​ട്ട് ​ടാ​ബി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.​ ​എം.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നാ​യി​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ 13​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​;​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ല്ലൂ​പ്പാ​റ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സാ​യ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്‌​സ് ​ആ​ൻ​ഡ് ​സെ​ക്യൂ​രി​റ്റി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി.​ടെ​ക്/​എം.​ടെ​ക്/​എം.​സി.​എ​/​ബി.​എ​സ് ​സി​/​എം.​സ് ​സി​ ​ക​മ്പ​ട്ട്യൂ​ർ​ ​സ​യ​ൻ​സ്/​ബി.​സി.​എ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​സെ​മ​സ്റ്റ​ർ​/​വ​ർ​ഷം​ ​വ​രെ​യു​ള്ള​ ​പ​രീ​ക്ഷ​യു​ടെ​ ​ഒ​റി​ജി​ന​ൽ​ ​മാ​ർ​ക്ക് ​ലി​സ്റ്റു​ക​ൾ​ ​കൗ​ൺ​സി​ലിം​ഗ്/​പ്ര​വേ​ശ​ന​ ​തീ​യ​തി​യി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഉ​യ​ർ​ന്ന​പ്രാ​യ​പ​രി​ധി​ 50​ ​വ​യ​സ്.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 150​ ​രൂ​പ​യും​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ന് 100​ ​രൂ​പ​യും​ ​അ​പേ​ക്ഷ​ ​ഫീ​സ് ​ഡി​ഡി​യാ​യോ​ ​ഓ​ൺ​ലൈ​നാ​യോ​ ​ന​ൽ​കാം.​ ​അ​പേ​ക്ഷാ​ ​ഫോ​റം​ ​w​w​w.​i​h​r​d.​a​c.​i​n,​ ​w​w​w.​c​e​k.​a​c.​i​n​ൽ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് 15​ന് ​മു​ൻ​പ് ​പ്രി​ൻ​സി​പ്പ​ൽ,​ ​കോ​ള​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ക​ല്ലൂ​പ്പാ​റ,​ ​ക​ട​മ​ൻ​കു​ളം​ ​പി.​ഒ,​ ​ക​ല്ലൂ​പ്പാ​റ,​ ​തി​രു​വ​ല്ല​ 689583​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ.​ 9447402630,​ 04692677890,2678983,​ 8547005034.

പ്ര​വാ​സി​ക​ൾ​ക്ക്
സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ക​ൾ​ക്കും​ ​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കു​മാ​യി​ ​നോ​ർ​ക്ക​ ​ബി​സി​ന​സ്സ് ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഏ​ക​ദി​ന​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ ​ഓ​ഗ​സ്റ്റ് ​ആ​ദ്യ​വാ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ 18​ന​കം​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​എ​ൻ.​ബി.​എ​ഫ്.​സി​ ​ഓ​ഫീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ 0471​-2770534​ ​/​ 0091​-8592958677.

കു​ടും​ബ​ശ്രീ​ ​കി​ബ്സ്
ലോ​ഗോ​:​ ​എ​ൻ​ട്രി​ക​ൾ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സേ​വ​ന​ ​മേ​ഖ​ല​യി​ലെ​ ​വി​വി​ധ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​രൂ​പീ​ക​രി​ച്ച​ ​കു​ടും​ബ​ശ്രീ​ ​ഇ​നി​ഷ്യേ​റ്റീ​വ് ​ഫോ​ർ​ ​ബി​സി​ന​സ് ​സൊ​ല്യൂ​ഷ​ൻ​സ് ​(​കി​ബ്സ്)​ ​സൊ​സൈ​റ്റി​ക്ക് ​വേ​ണ്ടി​ ​ലോ​ഗോ​ ​ക്ഷ​ണി​ച്ചു.​ ​കി​ബ്സി​ന്റെ​ ​ല​ക്ഷ്യ​ങ്ങ​ളു​മാ​യി​ ​ചേ​ർ​ന്നു​ ​പോ​കു​ന്ന​താ​യി​രി​ക്ക​ണം​ ​ലോ​ഗോ.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​എ​ൻ​ട്രി​ക്ക് 5,000​ ​രൂ​പ​ ​സ​മ്മാ​നം​ ​ന​ല്കും.​ ​ഇ​ന്നു​മു​ത​ൽ​ ​അ​യ​യ്ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 27.

പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​കു​ടും​ബ​ശ്രീ​ ​സം​സ്ഥാ​ന​ ​മി​ഷ​ൻ,​ ​ട്രി​ഡ​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​ബി​ൽ​ഡിം​ഗ്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ 695011​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലാ​ണ് ​എ​ൻ​ട്രി​ക​ൾ​ ​അ​യ​യ്ക്കേ​ണ്ട​ത്.​ ​ക​വ​റി​ന്റെ​ ​പു​റ​ത്ത് ​'​കി​ബ്സ് ​ലോ​ഗോ​ ​മ​ത്സ​രം​'​ ​എ​ന്ന് ​വ്യ​ക്ത​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​k​u​d​u​m​b​a​s​h​r​e​e​p​r​c​o​n​t​s​t​e​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലേ​ക്കും​ ​അ​യ​യ്ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​u​d​u​m​b​a​s​h​r​e​e.​o​r​g​/​k​i​s​b​ ​എ​ന്ന​ ​വെ​ബ​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.