SignIn
Kerala Kaumudi Online
Friday, 19 April 2024 10.18 AM IST

38 തസ്‌തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി

p

തിരുവനന്തപുരം: ജൂനിയർ മാനേജർ (അക്കൗണ്ട്സ്)തസ്തികമാറ്റം മുഖേന, റിപ്പോർട്ടർ ഗ്രേഡ് 2 (ഇംഗ്ലീഷ്), കെയർടേക്കർ (മെയിൽ), ഇ.സി.ജി ടെക്നീഷ്യൻ, ബ്ലൂപ്രിന്റർ, ആംബുലൻസ് അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, ഫിനാൻസ് മാനേജർ - പാർട്ട് 1 (ജനറൽ കാറ്റഗറി) തുടങ്ങി സംസ്ഥാന,ജില്ലാ തലത്തിലും എൻ.സി.എ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവയിലുമായി 38 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.


ഒഴിവുകൾ ഇനി ഇ- വേക്കൻസി മുഖേന മാത്രം


2022 ആഗസ്റ്റ് 1 മുതൽ ഇ - വേക്കൻസി മുഖേന സമർപ്പിക്കുന്ന ഒഴിവുകൾ മാത്രമേ സ്വീകരിക്കൂവെന്ന് പി.എസ്.സി തീരുമാനിച്ചു.

അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സി.എസ്.ആർ. ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 401/2021) തസ്തികയിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി)(കാറ്റഗറി നമ്പർ 530/2019), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പൊളിറ്റിക്കൽ സയൻസ്) (കാറ്റഗറി നമ്പർ 297/2019), (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 22/2020), ഗവൺമെന്റ് അനലിറ്റിക്കൽ ലബോറട്ടറിയിൽ മൈക്രോബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 55/2019),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 88/2019),ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 438/2019),കണ്ണൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) മലയാളം മാദ്ധ്യമം - ഒന്നാം എൻ.സി.എ ഹിന്ദു നാടാർ, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 448/2019, 449/2019), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് കെമിസ്റ്റ് (കാറ്റഗറി നമ്പർ 80/2021), കേരള സെറാമിക്സ് ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 407/2019),പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 499/2020), ലാൻഡ് റവന്യൂ വകുപ്പിൽ തഹസിൽദാർ/സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 566/2021), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് (ഡി.എ - ഓർത്തോമോഡറേറ്റ്) (കാറ്റഗറി നമ്പർ 66/2020) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 20/2020),വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് - നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 103/2019, 104/2019),ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 599/2021) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൻജിനിയറിംഗ് കോളേജുകളിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കെമിക്കൽ എൻജിനിയറിംഗ്) (കാറ്റഗറി നമ്പർ 192/2020) തസ്തികയിലേക്ക് ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.