പയ്യന്നൂർ : നഗരാസൂത്രണത്തിന്റെ ഭാഗമായുള്ള പദ്ധതി പ്രവർത്തനങ്ങൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ സ്കൂൾ ഓഫ് ഡമോക്രസി പ്രതിനിധി സംഘം പയ്യന്നൂർ നഗരസഭ സന്ദർശിച്ചു.പദ്ധതി കൊണ്ടുണ്ടായ സമഗ്ര വികസനം, ശുചിത്വ - മാലിന്യ സംസ്ക്കരണം, പരിപാലനം ജൈവ-അജൈവ മാലിന്യ സംസ്ക്കരണം, കുടുംബശ്രീ പ്രവർത്തനം, ഹരിത കർമ്മസേന തുടങ്ങിയവയെ കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥൻമാരുമായും ചർച്ച നടത്തുകയും സംവദിക്കുന്നതിനുമായി പതിനാല് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 40 ഓളം പ്രതിനിധികളാണ് നഗരസഭ സന്ദർശിച്ചത്.
കിലയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധി സംഘത്തെ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ജയ, വി.വി.സജിത, ടി.പി. സമീറ, സൂപ്രണ്ട് ഹരിപ്രസാദ്, ആന്റണി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി.പ്രതിനിധി സംഘം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |