തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി._ പ്ലസ് ടു എ. പ്ലസ് ജേതാക്കളെയും രക്ഷിതാക്കളെയും അനുമോദിച്ചുകൊണ്ട് എ. പ്ലസ് മീറ്റ് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച മീറ്റ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 130 ൽ പരം എ പ്ലസ് ജേതാക്കൾക്ക് ഉപഹാരങ്ങൾ കൈമാറി. തൃക്കരിപ്പൂർ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ സംഘടിപ്പിച്ച മീറ്റിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്യക്ഷത വഹിച്ചു. മോട്ടിമേഷൻ സ്പീക്കർ നിസാർ പട്ടുവം മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.ചന്ദ്രമതി, ടി.എസ്.നജീബ്, ഗ്രാമ പഞ്ചായത്ത് അസി: സെക്ര: കോമളവല്ലി ,ഗ്രാമ മെമ്പർമാരായ ഫായിസ് ബിരിച്ചേരി, രജീഷ് ബാബു., എം.കെ.ഹാജി, ഇ.ശശിധരൻ ,വ്യാപാരി പ്രതിനിധികളായ സി.എച്ച്.റഹിം, എ.ജി. നൂറുൽ അമീൻ എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ ആയിറ്റി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |